പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പയിനും കൂടിശ്ശിക നിവാരണവും
കേരള പ്രവാസി ക്ഷേമ ബോർഡ് പ്രവാസി ക്ഷേമനിധി അംഗത്വ ക്യാമ്പയിനും കുടിശ്ശിക നിവാരണവും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 22 വെള്ളിയാഴ്‌ച രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് പരിപാടി നടക്കുക. 18 നും 60 നും ഇടയിൽ പ്രായമുള്ള നിലവിൽ വിദേശത്തോ കേരളത്തിന് പുറത്ത് അന്യ സംസ്ഥാനത്തോ ജോലി ചെയ്യുന്നവർക്കും കുറഞ്ഞത് രണ്ടു വർഷക്കാലം വിദേശത്ത് ജോലി ചെയ്ത് കേരളത്തിൽ സ്ഥിരം താമസമാക്കിയവർക്കും പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കാം. പുതുതായി അംഗത്വമെടുക്കാൻ ആവശ്യമായ രേഖകൾ കരുതണം. പ്രവാസി ക്ഷേമനിധിയിൽ അംഗത്വം എടുത്ത പ്രവാസികളിൽ അംശദായം മുടക്കം വരുത്തി അംഗത്വം നഷ്ടപ്പെട്ടവർക്ക് നിലവിലുള്ള പിഴ ഇളവ് ആനുകൂല്യത്തോടെ കുടിശ്ശിക അടച്ച് അംഗത്വം പുതുക്കാനും ക്യാമ്പയിനിൽ അവസരം ഉണ്ടായിരിക്കും . ഈ അവസരം എല്ലാ പ്രവാസികളും പ്രയോജനപ്പെടുത്തണമെന്ന് കേരള പ്രവാസി ക്ഷേമ ബോർഡ് ചെയർപേഴ്സൺ ഗഫൂർ. പി ലില്ലീസ് അറിയിച്ചു.



