General

മൂന്ന് സ്വർണ്ണവും വ്യക്തിഗത ചാമ്പ്യൻഷിപ്പും നേടി പാർവതി നിതേഷ്

തൃശൂർ: തൃശൂർ റവന്യൂ ജില്ല സ്കൂൾ കായികമേളയിലെ നീന്തൽ മത്സരത്തിൽ ചെന്ത്രാപ്പിന്നി ഹൈസ്കൂളിലെ ജൂനിയർ പെൺകുട്ടികളുടെ വിഭാഗം പ്രതിനിധിയായ പാർവതി നിതേഷ് മികച്ച പ്രകടനം കാഴ്ചവെച്ചു. 50 മീറ്റർ, 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബട്ടർഫ്ലൈ സ്ട്രോക്ക് ഇനങ്ങളിൽ സ്വർണ മെഡലുകൾ നേടി വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. ഒക്ടോബർ 22 മുതൽ തിരുവനന്തപുരത്ത് വച്ച് നടക്കുന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ തൃശൂർ ജില്ലയെ പ്രതിനിധീകരിച്ച് പാർവതി പങ്കെടുക്കും.