KERALAM

ഫാർമസിസ്റ്റ്- പി.എസ്.സി അഭിമുഖം 15 മുതൽ

തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ തദ്ദേശ സ്വയംഭരണ വകുപ്പിൽ ഫാർമസിസ്റ്റ് (മോഡേൺ മെഡിസിൻ- കാറ്റഗറി നമ്പർ: 029/25) തസ്തികയിലേക്ക് 2026 മാർച്ച് 26ന് പ്രസിദ്ധീകരിച്ച 05/2026/ഡി.ഒ.ആർ നമ്പർ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോ​ഗാർത്ഥികൾക്കായുള്ള അഭിമുഖം ജൂലൈ 15, 16, 24 തീയതികളിൽ നടത്തുമെന്ന് പി.എസ്.സി ജില്ലാ ഓഫീസർ അറിയിച്ചു. പി.എസ്.സി തൃശ്ശൂർ ജില്ലാ ഓഫീസിലാണ് അഭിമുഖം. അർഹരായ ഉദ്യോഗാർത്ഥികൾക്ക് ഇത് സംബന്ധിച്ച എസ്.എം.എസ്, പ്രൊഫൈൽ മെസ്സേജ് എന്നിവ ഇതിനകം നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ പ്രൊഫൈലിൽ നിന്നും അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് കൃത്യ സമയത്ത് ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *