THRISSUR

മുളങ്കുന്നത്തുകാവിൽ വികസന പ്രവർത്തനങ്ങൾക്ക് ഭരണാനുമതി

മുളങ്കുന്നത്തുകാവ്: ഒരു മാസത്തിനിടെ സംസ്ഥാന സർക്കാരിൻ്റെ വിവിധ പദ്ധതികളിലായി മുളങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിൽ രണ്ട് കോടി 65 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ഭരണാനുമതി നേടിയെടുക്കാൻ സാധിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ പറഞ്ഞു. കല്ലേപ്പടി കനാൽ പാലം നിർമ്മിക്കുന്നതിന് 60 ലക്ഷം രൂപയും, കിള്ളന്നൂർ വില്ലേജിന് സ്മാർട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുന്നതിന് 50 ലക്ഷം രൂപയും അനുവദിച്ചു. വെളപ്പായ റെയിൽവേ മേൽപ്പാലത്തിന് താഴെ വി-പാർക്ക് ഒരുക്കുന്നതിന് 55.30 ലക്ഷം രൂപയും കെൽട്രോൺ – ഉദയ നഗറിൽ അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു കോടി രൂപയും അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ വ്യക്തമാക്കി.