കല്ലേപ്പടി കനാൽപാലം നിർമ്മാണം; 60 ലക്ഷം രൂപ അനുവദിച്ചു
വടക്കാഞ്ചേരി: വടക്കാഞ്ചേരി നിയോജക മണ്ഡലത്തിലെ മുളങ്കുന്നത്തുക്കാവ് ഗ്രാമപഞ്ചായത്തിൽ കല്ലേപ്പടി കനാൽപാലം നിർമ്മാണത്തിന് ബജറ്റിൽ 60 ലക്ഷം രൂപ അനുവദിച്ചതായി സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അറിയിച്ചു. ജലസേചന വകുപ്പിനെ നിർവ്വഹണ ഏജൻസിയായി നിശ്ചയിച്ചു. ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല്, 12 വാർഡുകളെ ബന്ധിപ്പിക്കുന്ന കല്ലേപ്പടി റോഡിലുള്ള കല്ലേപ്പടി കനാൽപാലം നിർമ്മാണത്തിന് തുക അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎ നൽകിയ കത്ത് പരിഗണിച്ച് ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ പ്രത്യേകമായി ശ്രദ്ധചെലുത്തിയാണ് കല്ലേപ്പടി കനാൽപാലം നിർമ്മാണത്തിന് 60 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറക്കിയത്.



