കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി മൂന്നാംഘട്ടത്തിലേക്ക് അപേക്ഷിക്കാം
അയ്യന്തോൾ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികൾക്കായുള്ള 2026 വർഷത്തേക്കുള്ള ഇൻഷുറൻസ് പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിൽ പദ്ധതിയിൽ ഉൾപ്പെടാത്തതും, ലീവിന് ശേഷം ജോലി ചെയ്ത് തുടങ്ങിയതും, പുതിയതായി ജോലിയിൽ പ്രവേശിച്ച് രജിസ്ട്രേഷൻ ലഭിച്ചിട്ടുള്ളതുമായ തൊഴിലാളികൾക്ക് പോസ്റ്റ് ഓഫീസിൽ ഐ.പി.പി.ബി അക്കൗണ്ട് തുടങ്ങി അപകട ഇൻഷുറൻസ് പ്രൊപ്പോസൽ ഫോറം പൂരിപ്പിച്ച് അയ്യന്തോൾ പ്രവർത്തിക്കുന്ന വെൽഫെയർ ഫണ്ട് ഇൻസ്പെക്ടറുടെ കാര്യാലയത്തിൽ ജൂൺ 24 മുമ്പായി ഹാജരാക്കണം.
കൂടുതൽ വിവരങ്ങൾക്ക് 0487 2364900 എന്ന നമ്പറിൽ ബന്ധപ്പെടുക.



