ബിജു പുളിക്കലിന് തൃപ്രയാർ സർഗ്ഗ സംസ്കൃതിയുടെ അനുമോദനം
കഴിമ്പ്രം: യു.എ.ഇ.യിലെ ഇൻഷുറൻസ് മേഖലയിലെ സേവനത്തിനും വിവിധ പുരസ്കാര നേട്ടങ്ങൾക്കും ഒപ്പം ജീവകാരുണ്യ-പൊതുപ്രവർത്തന രംഗങ്ങളിലുമുള്ള സംഭാവനകൾക്ക് വലപ്പാട് സ്വദേശി ബിജു പുളിക്കലിനെ തൃപ്രയാർ സർഗ്ഗ സംസ്കൃതിയുടെ നേതൃത്വത്തിൽ വസതിയിലെത്തി അനുമോദിച്ചു.
ചടങ്ങിൽ സംഘടനാ ചെയർമാൻ ജയൻ ബോസ് അധ്യക്ഷത വഹിച്ചു. നാട്ടിക നിയോജകമണ്ഡലം എം.എൽ.എ സി.സി. മുകുന്ദൻ പൊന്നാട ചാർത്തിയും ഉപഹാരം കൈമാറിയും അനുമോദനസമ്മേളനം ഉദ്ഘാടനം ചെയ്തു. സർഗ്ഗ സംസ്കൃതി വൈസ് ചെയർമാൻ ആന്റോ തൊറയൻ, ട്രഷറർ പോൾ ചിറ്റിലപ്പിള്ളി എന്നിവർ പ്രസംഗിച്ചു.
ശശിധരൻ പുളിക്കൽ, മണി ശശിധരൻ, നിഖിൽ ഇരിങ്ങത്തുരുത്തി, അഭി വലപ്പാട് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.



