THRISSUR

നാട്ടിക എസ്.എൻ.ട്രസ്റ്റ് സ്കൂളിൽ ജീവിതോത്സവം 2025 ആരംഭിച്ചു

നാട്ടിക: നാട്ടിക എസ്.എൻ.ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ ജീവിതോത്സവം 2025 ഭാഗമായി 21 ദിവസം നീളുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് തുടക്കമായി.

പരിപാടിയുടെ ഉദ്ഘാടനം നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. ആർ. ദിനേശൻ നിർവഹിച്ചു. പി.ടി.എ. പ്രസിഡണ്ട് പി. എസ്. പി. നസീർ അധ്യക്ഷനായി. സിവിൽ എക്സൈസ് ഓഫീസർ മുഹമ്മദ് ബാസിൽ ലഹരി വിരുദ്ധ സന്ദേശം നൽകി. ലോക്കൽ മാനേജർ പി. കെ. പ്രസന്നൻ മുഖ്യാതിഥിയായിരുന്നു.

പ്രിൻസിപ്പാൾ ജയാബിനി ജി. എസ്. ബി., ഹെഡ്മിസ്ട്രസ് മിനിജ ആർ. വിജയൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷ്, സ്റ്റാഫ് സെക്രട്ടറി രഘുരാമൻ കെ. ആർ., അധ്യാപകരായ ഷൈജ ഇ.ബി., രശ്മി വി.ജി. എന്നിവർ പ്രസംഗിച്ചു.

തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ലഹരി വിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ നൃത്തരൂപങ്ങളും മുദ്രാവാക്യങ്ങളും പ്രതിജ്ഞകളും അവതരിപ്പിച്ച് സ്കൂൾ അങ്കണത്തിൽ സമഗ്ര ബോധവത്കരണം നടത്തി.