THRISSUR

മൃതദേഹം തിരിച്ചറിഞ്ഞില്ല; ബന്ധുമിത്രാദികളെ തേടുന്നു

തൃശ്ശൂർ: തൃശ്ശൂർ മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട അജ്ഞാതൻ്റെ ബന്ധുമിത്രാദികളെ കണ്ടെത്താനായി പോലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷൻ പരിധിയിൽപ്പെട്ട പൂങ്കുന്നം എം.എൽ.എ. റോഡിൽ നവംബർ എട്ടിന് രാത്രി 7:15-ന് അവശനിലയിൽ കാണപ്പെട്ട ഏകദേശം 40 വയസ്സ് പ്രായം തോന്നിക്കുന്ന ഊരും പേരും തിരിച്ചറിയാത്ത പുരുഷനെ ചികിത്സയ്ക്കായി ഗവ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇത് സംബന്ധിച്ച് തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 1526/2025 (U/S 194 BNSS) പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ചികിത്സയിലിരിക്കെ നവംബർ ഒമ്പതിന് ഉച്ചയ്ക്ക് 1.20-ന് ഇയാൾ മരണപ്പെട്ടു. ഈ വ്യക്തിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ തൃശ്ശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നേരിട്ടോ 9745706412, 0487 2363608 നമ്പറുകളിലോ ബന്ധപ്പെടണമെന്ന് സബ് ഇൻസ്പെക്ടർ അറിയിച്ചു.