മുരിയാട് ഗ്രാമപഞ്ചായത്തിൽ ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം
അംബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി മുരിയാട് ഗ്രാമപഞ്ചായത്തിൽ കുന്നത്തറ നഗറിൽ നടപ്പിലാക്കുന്ന ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
കുന്നത്തറ നഗറിൽ നടപ്പിലാക്കുന്ന ഒരുകോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. പട്ടികജാതി വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ പട്ടികജാതി നഗറുകളുടെ സമഗ്ര വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് അംബേദ്കർ ഗ്രാമ വികസന പദ്ധതി. മുരിയാട് ഗ്രാമപഞ്ചായത്ത് കുന്നത്തറ നഗറിൽ പശ്ചാത്തല വികസനം, ഭവന പുനരുദ്ധാരണം, റോഡുകൾ, കിണർ എന്നിവയുടെ നവീകരണം തുടങ്ങി വിവിധ വികസന പ്രവർത്തനങ്ങളാണ് നടപ്പിലാക്കുന്നത്.
മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജിയണൽ എൻജിനീയർ സതീദേവി പദ്ധതി അവതരിപ്പിച്ചു. മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രതി ഗോപി, ഇരിങ്ങാലക്കുട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ പ്രിയ പി എസ്, വാർഡ് മെമ്പർ ജിനി സതീശൻ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു



