THRISSUR

കാടുകുറ്റി വെട്ടിയാടന്‍-മേലേടന്‍ റോഡ് നിര്‍മ്മാണോദ്ഘാടനം നടത്തി

കാടുകുറ്റി വെട്ടിയാടന്‍-മലേടന്‍ റോഡ് നവീകരണത്തിൻ്റെ നിര്‍മ്മാണോദ്ഘാടനം സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 12.30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡിൻ്റെ നവീകരണ പ്രവൃത്തികള്‍ നടത്തുന്നത്. മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ടുകള്‍ കൊണ്ട് ഏറെ ദുരിതമനുഭവിച്ചിരുന്ന റോഡ് യാത്രയ്ക്കും ഗതാഗതത്തിനും അനുകൂലമല്ലാതിരുന്ന സാഹചര്യത്തിലാണ് നവീകരണം ആരംഭിച്ചത്.

ചടങ്ങില്‍ കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രിന്‍സി ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. കാടുകുറ്റി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാനുമായ രാഗി സുരേഷ്, ഏഴാം വാര്‍ഡ് മെമ്പര്‍ മോളി തോമസ്, മുന്‍ പഞ്ചായത്ത് അംഗങ്ങളായ എം.ആര്‍ ഡേവിസ്, മേഴ്‌സി ഡേവിസ് തുടങ്ങിയവര്‍ പങ്കെടുത്തു.