THRISSUR

ധ്വനി 2025 : സ്കൂൾ കലോത്സവം ഭംഗിയായി തുടങ്ങി

എങ്ങണ്ടിയൂർ സരസ്വതി വിദ്യാനികേതൻ സെൻട്രൽ സ്കൂളിൻ്റെ കലോത്സവമായ ധ്വനി 2025 ആഗസ്റ്റ് 1, 2 തീയതികളിൽ നടക്കുന്നു.

ആഗസ്റ്റ് 1ന് രാവിലെ 9 മണിക്ക് പ്രശസ്ത സാക്സോഫോണിസ്റ്റ് കിഷോർകുമാർ അന്തിക്കാട് കലോത്സവം ഉദ്ഘാടനം ചെയ്തു. ചടങ്ങിന് സ്‌കൂൾ മാനേജർ രാമചന്ദ്രൻ പി എസ് അധ്യക്ഷനായിരുന്നു.

പ്രിൻസിപ്പാൾ ബിന്ദു സി സ്വാഗതം പറഞ്ഞു. ദീനദയാൽ ട്രസ്റ്റ് സെക്രട്ടറി ഐ.എ മോഹനൻ, അക്കാദമിക് ഡയറക്ടർ വിജയം ടി.ആർ, ക്ഷേമസമിതി പ്രസിഡണ്ട് ശരൺ എ.വി, മാതൃഭാരതി പ്രസിഡണ്ട് തെന്നൽ ലിമിൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ആർട്സ് കമ്മിറ്റി കൺവീനർ വിമിത എ.ആർ നന്ദി രേഖപ്പെടുത്തി.

ഉദ്ഘാടന ദിനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയായ നിവേദ് രാകേഷ് രാമായണ പാരായണം നടത്തി. തുടർന്ന് നൃത്ത്യാഞ്ജലി, സ്വരമാധുരി, സ്വരലയം, നാദതരംഗിണി എന്നീ നാല് വേദികളിൽ വിവിധ മത്സരങ്ങൾ നടത്തിയപ്പോൾ വിദ്യാർത്ഥികൾ മികവാർന്ന മത്സരങ്ങൾ കാഴ്ചവച്ചു. സമാപന ദിവസമായ രണ്ടാം തീയതി വേദി, വേദിയിതര മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച കലാ പ്രതിഭകൾക്ക് പ്രശസ്ത വ്യക്തികൾ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.