THRISSUR

ഡിപ്ലോമ (റഗുലർ) സ്പോട്ട് അഡ്‌മിഷൻ പ്രവേശനം

ചേലക്കര സർക്കാർ പോളിടെക്‌നിക് കോളേജിൽ നിലവിൽ ഒഴിവുള്ള ഏതാനും ഒന്നാം വർഷ സീറ്റുകളിലേക്ക് സ്പോട്ട് അഡ്‌മിഷൻ ഓ​ഗസ്റ്റ് 12ന് രാവിലെ 8.30 മുതൽ 11.30 വരെ സ്ഥാപനത്തിൽ നടത്തും. നിലവിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും പുതുതായി അപേക്ഷ സമർപ്പിക്കുന്നവർക്കും സ്പോട്ട് അഡ്‌മിഷനിൽ പങ്കെടുക്കാം. സ്പോട്ട് അഡ്‌മിഷനിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കണം. വെബ്സൈറ്റ്- www.polyadmission.org , 04884 254484.