അതിർവരമ്പില്ലാത്ത സൗഹൃദം തേടി സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
തൃശ്ശൂർ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് തൃശ്ശൂർ ജില്ലാ അസോസിയേഷനും ഇരുപത്തിമൂന്നാമത് ട്രിച്ചൂർ സ്കൗട്ട് ഓപ്പൺ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിച്ച ജോട്ടാ ജോട്ടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജോസഫ് ടാജറ്റ് ഹാം റേഡിയോ വഴി സംസാരിച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. കേരളത്തിലും വിദേശത്തുമായുള്ള എണ്ണൂറോളം സ്കൗട്ടുകളും ഗൈഡുകളും ഹാം റേഡിയോ വഴിയും ഇന്റർനെറ്റിലൂടെയും പരിചയപ്പെടുവാനും ആശയവിനിമയം നടത്തുവാനും സാധിച്ചു. സ്കൗട്ട്സ് ആൻഡ് ഗൈഡുകൾ തായ്വാൻ സ്കൗട്ടുകളും ഗൈഡുകളുമായി തൃശ്ശൂരിലെ ജോട്ടാ – ജോട്ടി സ്റ്റേഷനിൽ നിന്ന് കിട്ടിയ അവസരം വിദ്യാർത്ഥികൾക്ക് കൗതുകമായി. ജില്ലാ സെക്രട്ടറി ജിഷോ എസ്. പുത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറർ എ.എം ജെയ്സൺ, റെയ്ഞ്ചർ ലീഡർ ഹൃദ്യ പി.എം, അസി. ജില്ലാ കമ്മീഷണർ വി.എസ് ഡേവിഡ്, സീനിയർ സ്കൗട്ട് മാസ്റ്റർ സി.ഐ തോമസ് എന്നിവർ സംസാരിച്ചു.



