THRISSUR

തെരഞ്ഞെടുപ്പ് നിരീക്ഷകരെ നിയമിച്ചു

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കപ്പെടുന്നുണ്ടോ എന്നു നിരീക്ഷിക്കാനും സ്ഥാനാർത്ഥികളുടെ ചെലവുകൾ നിരീക്ഷിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകരെ നിയമിച്ചു. തൃശൂരിൽ മുളങ്കുന്നത്തുകാവ് കില ഡയറക്ടർ എ. നിസാമുദ്ദീനാണ് പൊതുനിരീക്ഷകൻ. ഫോൺ: 0487-2207000, 2201312, 9447183200. ചെലവ് നിരീക്ഷകരായി അരവിന്ദാക്ഷൻ പി ( ജോയിൻ്റ് ഡയറക്ടർ, കേരള കാർഷിക സർവകലാശാല, മൊബൈൽ – 9446879896), സുനിൽ കുമാർ കെ.വി (ജോയിൻ്റ് ഡയറക്ടർ, കുഹാസ് ഓഡിറ്റ്, മൊബൈൽ – 9947193456), അജിതൻ ടി എൻ (സീനിയർ ഡെപ്യുട്ടി ഡയറക്ടർ, കോർപ്പറേഷൻ ഓഡിറ്റ് മൊബൈൽ – 9447607191), സാബു പി എസ് (സീനിയർ ഡെപ്യുട്ടി ഡയറക്ടർ, ഗുരുവായൂർ ദേവസ്വം ഓഡിറ്റ്, മൊബൈൽ – 7907241835, 9447614803), മനോജ് കെ (ജോ. സെക്രട്ടറി, ടാക്സസ്, മൊബൈൽ – 9496206637), സാബു ആൻ്റണി കെ. (ഡെപ്യുട്ടി സെക്രട്ടറി, വ്യവസായ വകുപ്പ്, മൊബൈൽ – 9495124427), രതീഷ് കുമാർ പി.എം (ജോ. ഡയറക്ടർ, കാലിക്കറ്റ് സർവകലാശാല ഓഡിറ്റ്, മൊബൈൽ – 9446695226), എന്നിവരെയും നിയമിച്ചു.