സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് നാളെ (19/11/2025)
തൃശ്ശൂർ: കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തൃശ്ശൂർ സിറ്റിംഗ് ബുധനാഴ്ച ഉച്ചയ്ക്ക് മണിക്ക് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. കമ്മീഷൻ അംഗം എ സൈഫുദ്ദീൻ ഹർജികൾ പരിഗണിക്കും. സിറ്റിംഗിൽ നിലവിലുള്ള പരാതികൾ പരിഗണിക്കുന്നതോടൊപ്പം പുതിയ പരാതികൾ സ്വീകരിക്കുന്നതുമാണ്. സംസ്ഥാനത്തെ ന്യൂനപക്ഷങ്ങളായ മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, ജൈന, പാഴ്സി വിഭാഗങ്ങളിൽപ്പെട്ടവർക്ക് പരാതികൾക്ക് പരിഹാരം കാണാൻ കമ്മീഷനെ സമീപിക്കാം. സിറ്റിംഗുകളിൽ കമ്മീഷന് നേരിട്ടോ, തപാലിലോ, kscminorities@gmail.com എന്ന മെയിൽ വിലാസത്തിലോ, 9746515133 എന്ന നമ്പരിൽ വാട്ട്സ് ആപ്പിലോ പരാതി സമർപ്പിക്കാവുന്നതാണ്.



