THRISSUR

ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിലെ വി ആർ പുരം ഗവ. ഐ ടി ഐയിൽ ഇലക്ട്രീഷ്യൻ ട്രേഡിലേക്കും, പുല്ലൂറ്റ് ഗവ ഐടിഐയിൽ എംപ്ലോയബിലിറ്റി സ്കിൽ എന്ന വിഷയത്തിലേക്കും ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഡിസംബർ 29ന് രാവിലെ 10. 30 ന് എരുമപ്പെട്ടി ഗവ. ഐടിഐയിൽ നടത്തുന്ന ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് 04952371451, 04885262777 എന്ന നമ്പറിൽ ബന്ധപ്പെടുക.