THRISSUR

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

കല്ലേറ്റുംകര കെ. കരുണാകരന്‍ മെമ്മോറിയല്‍ മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ഫസ്റ്റ് ക്ലാസ് ബി.ടെക് ബിരുദമാണ് അടിസ്ഥാന യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ 15-ന് രാവിലെ പത്തിന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0480 2720746, 8547005080.