THRISSUR

വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് ആരംഭിച്ചു

തൃശ്ശൂര്‍ : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള വോട്ടിംഗ് മെഷനീനുകളുടെ കമ്മീഷനിംഗ് റിട്ടേണിങ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ആരംഭിച്ചു. തൃശ്ശൂര്‍ ജില്ലയിലെ തളിക്കുളം, പുഴക്കല്‍ ബ്ലോക്കുകളിലെയും കുന്നംകുളം നഗരസഭയിലുമാണ് ഇന്നലെ കമ്മീഷനിങ് നടന്നത്. പുഴക്കല്‍ ബ്ലോക്കിലെ ഇ.വി.എം കമ്മീഷനിങ് കേന്ദ്രമായ പുറനാട്ടുകര ശ്രീ ശാരദ ഗേള്‍സ് സ്‌കൂളിലെയും തളിക്കുളം ബ്ലോക്കിലെ ഇ.വി.എം കമ്മീഷനിങ് കേന്ദ്രമായ നാട്ടിക ശ്രീനാരായണ കോളേജിലെയും കമ്മീഷനിങ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍കൂടിയായ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ നേരിട്ടെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ചാവക്കാട്, ചൊവ്വന്നൂര്‍, വടക്കാഞ്ചേരി, പഴയന്നൂര്‍, ഒല്ലൂക്കര, മതിലകം, അന്തിക്കാട്, ചേര്‍പ്പ്, ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂര്‍, മാള, ചാലക്കുടി എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ടിങ് മെഷീനുകളുടെയും തൃശ്ശൂര്‍ കോര്‍പ്പറേഷന്‍, ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, ചാവക്കാട്, ഗുരുവായൂര്‍, വടക്കാഞ്ചേരി നഗരസഭകളുടെയും വോട്ടിങ് മെഷീനുകളുടെയും കമ്മീഷനിങ് ഇന്ന് നടക്കും. കൊടകര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന അളഗപ്പ നഗര്‍, കൊടകര, മറ്റത്തൂര്‍, നെന്മണിക്കര, പുതുക്കാട്, തൃക്കൂര്‍, വരന്തരപ്പിള്ളി തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് നാളെ നടക്കും. കമ്മീഷനിംഗ് ചെയ്യുന്ന മെഷീനുകള്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ സ്‌ട്രോംഗ് റൂമുകളില്‍ പോലീസ് സുരക്ഷയില്‍ സൂക്ഷിക്കും. ജില്ലയില്‍ ആകെ 24 വിതരണ-സ്വീകരണ കേന്ദ്രങ്ങളും സ്‌ട്രോംഗ് റൂമുകളുമാണ് ഉളളത്.

One thought on “വോട്ടിങ് മെഷീനുകളുടെ കമ്മീഷനിങ് ആരംഭിച്ചു

  • Okkingbet? Heard some buzz about it. Anyone tried it out? Thinking of giving it a go, seems legit. Hope they have good promos! Check out okkingbet and let me know what you think!

Comments are closed.