THRISSUR

ഹൈറിച്ച് നിക്ഷേപ തട്ടിപ്പിൽ 14 ദിവസത്തിനുള്ളിൽ ക്ലെയിം സമർപ്പിക്കണം

തൃശൂർ: ഹൈറിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതു സംബന്ധിച്ച് പരാതിയുള്ളവർ ക്ലെയിം അപേക്ഷകൾ സമർപ്പിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. നിക്ഷേപകർ നിർദ്ദിഷ്ട ഫോമിൽ തങ്ങളുടെ ക്ലെയിം അപേക്ഷകളും അനുബന്ധ രേഖകളും സഹിതം 14 ദിവസത്തിനുള്ളിൽ നോഡൽ ഓഫീസറായ ഡെപ്യൂട്ടി കളക്ടർ (ജനറൽ) മുമ്പാകെ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം.