തൃശ്ശൂർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ് 2025: 30 സംവരണ വാർഡുകൾ
തൃശ്ശൂർ: 2025-ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിന് വേണ്ടി തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ സംവരണ നിയോജക മണ്ഡലങ്ങൾ നിശ്ചയിച്ചു. 1994-ലെ കേരള മുനിസിപ്പാലിറ്റി ആക്ടിലെ 6 (9)-ആം വകുപ്പു പ്രകാരം നറുക്കെടുപ്പിലൂടെയാണ് പട്ടികജാതി സംവരണം, പട്ടികജാതി സ്ത്രീ സംവരണം, സ്ത്രീ സംവരണം എന്നീ വിഭാഗങ്ങൾക്കായി വാർഡുകൾ നിശ്ചയിച്ചത്. ആകെ 30 വാർഡുകളാണ് സംവരണത്തിനായി മാറ്റിവെച്ചിരിക്കുന്നത്. ഇതിൽ രണ്ട് വാർഡുകൾ പട്ടികജാതി സ്ത്രീ സംവരണവും, രണ്ട് വാർഡുകൾ പട്ടികജാതി സംവരണവും, 26 വാർഡുകൾ സ്ത്രീ സംവരണവുമാണ്. കൊച്ചി കോര്‍പ്പറേഷന്‍ ടൗണ്‍ഹാളിലാണ് നറുക്കെടുപ്പ് നടന്നത്. ജില്ലാപഞ്ചായത്തിലേക്കുള്ള നിയോജകമണ്ഡലങ്ങളുടെ സംവരണം നിശ്ചയിക്കുന്നതിനുള്ള നറുക്കെടുപ്പ് 21 ന് രാവിലെ പത്തിന് ജില്ലാ കളക്ടറേറ് എക്സിക്യുട്ടിവ് ഹാളിൽ നടക്കും.
വാർഡുകൾ തിരിച്ചുള്ള സംവരണ പട്ടിക താഴെ നൽകുന്നു:
പട്ടികജാതി സ്ത്രീ സംവരണം- 13-മുല്ലക്കര, 48-അരണാട്ടുകര. പട്ടികജാതി സംവരണം- 4-വിയ്യൂർ, 17-കുട്ടനെല്ലൂർ. സ്ത്രീ സംവരണം: 2-കുട്ടൻകുളങ്ങര, 5-പെരിങ്ങാവ്, 8-വില്ലടം, 10-ഗാന്ധിനഗർ, 12-നെട്ടിശ്ശേരി, 16-കൃഷ്ണാപുരം, 19-കാളത്തോട്, 21-കിഴക്കുംപ്പാട്ടുക്കര, 25-വളർക്കാവ്, 26-അഞ്ചേരി, 29-എടക്കുന്നി, 30-തൈക്കാട്ടുശ്ശേരി, 31-ഒല്ലൂർ, 32-ചിയ്യാരം, 35-കണ്ണംകുളങ്ങര, 36-തേക്കിൻകാട്, 37-തിരുവമ്പാടി, 40-കൊക്കാല, 42-കൂർക്കഞ്ചേരി, 43-കണിമംഗലം, 44-പനമുക്ക്, 45-നെടുപുഴ, 47-ലാലൂർ, 49-കാനാട്ടുകര, 50-അയ്യന്തോൾ, 55-പുല്ലഴി.



