THRISSUR

തൊഴിൽ നൈപുണ്യ പരിശീലനം: വെർച്വൽ റിയാലിറ്റി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു

പാമ്പാടി അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കമ്പ്യൂട്ടർ അധിഷ്ഠിത തൊഴിൽ നൈപുണ്യ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

വി.ആർ. പ്രൊഡക്റ്റ് വിഷ്വലൈസേഷൻ ആൻഡ്‌ ആർക്കിടെക്ച്ചർ യൂസിം​ഗ് അൺറിയൽ എൻജിൻ’ എന്ന കോഴ്സിന് 200 മണിക്കൂറാണ് ദൈർഘ്യം. 18 വയസിന് മുകളിൽ പ്രായമുള്ള പ്ലസ് ടു കഴിഞ്ഞവർക്ക് അപേക്ഷിക്കാം. കോഴ്സ് പൂർത്തിയാക്കുന്നവർക്ക് പ്ലേസ്മെൻ്റ് സഹായവും ലഭിക്കും. അസാപ്, ഇൻഫ്യൂസറി എന്നിവയുടെ സംയുക്ത സർട്ടിഫിക്കേഷൻ ആണ് ലഭിക്കുക.

വർധിച്ചുവരുന്ന ജോലി സാധ്യത കണക്കിലെടുത്താണ് വെർച്വൽ റിയാലിറ്റിയിൽ പരിശീലനം നൽകുന്നത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് വെർച്വൽ റിയാലിറ്റി ഡിസൈനർ, ആർക്കിടെക്ചറൽ വിഷ്വലൈസേഷൻ സ്പെഷ്യലിസ്റ്റ്, അൺറിയൽ എഞ്ചിൻ ഡെവലപ്പർ തുടങ്ങിയ മേഖലകളിൽ ജോലി സാധ്യതയുണ്ടാകും.

കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും https://forms.gle/DHHRQaM5P5vnoyu88 എന്ന ലിങ്ക് സന്ദർശിക്കുക. ഫോൺ : 9495999731.