THRISSUR

ജില്ലാ ക്ഷീരസംഗമം “നവനി” യുടെ ലോഗോ പ്രകാശനം ചെയ്തു

2025–26 വർഷത്തെ തൃശ്ശൂർ ജില്ലാ ക്ഷീരസംഗമം
“നവനി” യുടെ ലോഗോ പ്രകാശനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു. ഈ വർഷത്തെ തൃശൂർ ജില്ലാ ക്ഷീര സംഗമം സെപ്റ്റംബർ 24,25,26 തീയതികളിൽ വെള്ളാങ്ങല്ലൂർ ക്ഷീര സഹകരണ സംഘത്തിൻ്റെ ആതിഥേയത്വത്തിൽ വിപുലമായി ആഘോഷിക്കും.

2025-26 തൃശൂർ ജില്ലാ ക്ഷീര സംഗമം ലോഗോ ഡിസൈൻ ചെയ്തത് വല്ലച്ചിറ സ്വദേശിയായ സലീഷാണ്.

ഘോഷയാത്രയോടെ സെപ്റ്റംബർ 24 ന് ജില്ലാ ക്ഷീര സംഗമം ആരംഭം കുറിക്കും. രണ്ടാം ദിനം ക്ഷീര കർഷകർക്കും ക്ഷീര സംഘം ജീവനക്കാർക്കും വിവിധ സെമിനാറുകളും കലാപരിപാടികളും ഉണ്ടാകും. 26 ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പൊതുസമ്മേളനം ഉദ്ഘാടനം നിർവഹിക്കും. പൊതുസമ്മേളനത്തിന് അഡ്വ. വി.ആർ സുനിൽ കുമാർ എം എൽ എ അദ്ധ്യക്ഷത വഹിക്കും.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിണ്ടണ്ട് സുധ ദിലീപ്, വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിണ്ടണ്ട് നിഷ ഷാജി, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപറമ്പിൽ, ക്ഷീരവികസന വകുപ്പ് തൃശൂർ ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ്, ജനപ്രതിനിധികൾ, ക്ഷീരവികസന ഉദ്യോഗസ്ഥർ, ക്ഷീരസംഘം പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.