THRISSUR

ജ്വാല അങ്കണവാടി നിർമാണോദ്ഘാടനം

തൃക്കൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലെ 49-ാം നമ്പർ ജ്വാല അങ്കണവാടിയുടെ നിർമാണോദ്ഘാടനം കെ.കെ രാമചന്ദ്രൻ എം.എൽ.എ. നിർവഹിച്ചു. പുതുക്കാട് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 27.5 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടി നിർമിക്കുന്നത്.

തൃക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി മോഹൻദാസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമലത സുകുമാരൻ, ​ഗ്രാമപഞ്ചായത്തംഗങ്ങളായ മേരി തോമസ്, സലീഷ് ചെമ്പാറ, മേരിക്കുട്ടി വർഗീസ്, സൈമൺ നമ്പാടൻ, കപിൽ രാജ് തുടങ്ങിയവർ പങ്കെടുത്തു.