ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് ‘ക്ഷീരധ്വനി’ പരിപാടി നടന്നു
വെള്ളാങ്ങല്ലൂർ: ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച് ക്ഷീരധ്വനി – ക്ഷീരകർഷകരുടെ അനുഭവങ്ങൾ പങ്കുവയ്ക്കൽ പരിപാടി നടന്നു. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ കുറ്റിപ്പറമ്പിൽ അധ്യക്ഷനായിരുന്നു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധനേഷ് കെ.എസ്. ഉദ്ഘാടനം നിർവഹിച്ചു.
വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഷറഫുദ്ദീൻ ടി.കെ., കോണത്തുകുന്ന് ക്ഷീരസഹകരണ സംഘം പ്രസിഡണ്ട് ടി.എൻ. സത്യൻ, തൃശൂർ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ട്രീസ തോമസ്, എടക്കുളം ക്ഷീരസഹകരണ സംഘം പ്രസിഡണ്ട് സി.പി. ജയപ്രകാശ്, സീനിയർ ക്ഷീരവികസന ഓഫീസർ സെറിൻ പി. ജോർജ് എന്നിവർ പ്രസംഗിച്ചു.
2024-25 സംസ്ഥാന കർഷകജ്യോതി അവാർഡ് ജേതാവ് മിഥുൻ നടുവത്രയും 2022-23 സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് ചങ്ങാനാത്ത് ശ്യാംമോഹനും അനുഭവങ്ങൾ പങ്കുവച്ചു. ഇവരെ ജില്ലാ ക്ഷീരസംഗമം കമ്മിറ്റി മോമെൻറോ നൽകി ആദരിച്ചു.
പരിപാടിയുടെ ക്രോഡീകരണം തൃശൂർ ക്ഷീരവികസന വകുപ്പ് ടെക്നിക്കൽ അസിസ്റ്റൻ്റ് ശാലിനി സി. നിർവഹിച്ചു.



