കെ വി സന്ധ്യ പുരസ്കാര സായാഹ്നം എടമുട്ടത്ത് സംഘടിപ്പിച്ചു
എടമുട്ടം: സി.പി.ഐ(എം) നേതൃതത്തിൽ എടമുട്ടം പാലപ്പെട്ടി ബീച്ചിൽ കെ വി സന്ധ്യയുടെ സ്മരണാർഥം സംഘടിപ്പിച്ച പുരസ്കാര സായാഹ്നം സമുചിതമായ ആഘോഷമാക്കി. ചടങ്ങ് സി.പി.ഐ(എം) നാട്ടിക ഏരിയ കമ്മിറ്റി സെക്രട്ടറി എം.എ. ഹാരിസ് ബാബു ഉദ്ഘാടനം ചെയ്തു. എടമുട്ടം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എസ്. ഷജിത്ത് അധ്യക്ഷനായി.
സംയോജിത കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 75 കുടുംബങ്ങൾക്ക് പച്ചക്കറി തൈകൾ വിതരണം ചെയ്തു. വിദ്യാഭ്യാസം, അധ്യാപനം, ഹരിത കർമ്മസേന, സംരംഭകർ, കുടുംബശ്രീ, അങ്കണവാടി ടീച്ചേഴ്സ്-ഹെൽപ്പേഴ്സ്, തൊഴിലുറപ്പ് തൊഴിലാളികൾ, മുതിർന്ന മത്സ്യത്തൊഴിലാളികൾ തുടങ്ങി വിവിധ മേഖലയിലെ 150 പേർക്ക് ചടങ്ങിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡണ്ട് അഡ്വ. വി.കെ. ജ്യോതി പ്രകാശ്, വലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിനിത ആഷിക്, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി.എസ്. മധു, പി.എ. രാമദാസ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്സൺ പ്രിലസുധി, പി.എസ്. നിമോദ്, കെ.കെ. ജിനേന്ദ്രബാബു, സി.കെ. ബേബി, കുടുംബശ്രീ ചെയർപേഴ്സൺ സുനിത ബാബു, കെ.ടി.ഡി. കിരൺ, പ്രിയൻ കാഞ്ഞിരപ്പറമ്പിൽ, രാജൻ കെ വി, സജീവൻ വി വി, അനിത കാർത്തികേയൻ, താരാ ബാബു, രഞ്ജൻ കെ ബി, ബാബു ഇ ആർ, നിനാശാന്തകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



