തദ്ദേശ തിരഞ്ഞെടുപ്പ്; പോളിംഗ് ബൂത്തുകളിൽ കളക്ടർ സന്ദർശനം നടത്തി
മതിലകം: ജില്ലയില്‍ ഇന്ന്നടക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായുള്ള പോളിംഗ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പോളിംഗ് ബൂത്തുകളിൽ സന്ദർശനം നടത്തി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന എറിയാട്, ശ്രീ നാരായണപുരം, എടവിലങ്ങ്, മതിലകം പഞ്ചായത്ത് തുടങ്ങിയ ഇരുപത്തഞ്ചോളം പോളിംഗ് സ്റ്റേഷനുകളിൽ കളക്ടർ സന്ദർശനം നടത്തി മുന്നൊരുക്കങ്ങൾ വിലയിരുത്തി.




