തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് ഫലം-തൃശൂർ ജില്ല
തൃശൂർ: തൃശൂർ ജില്ലയിലെ ത്രിതല പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിൽ എൽഡിഎഫ് 21 സീറ്റും യുഡിഎഫ് -9 സീറ്റും സീറ്റും നേടി. ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 10 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫും അഞ്ച് ബ്ലോക്ക് പഞ്ചായത്തുകളിൽ യുഡിഎഫും വിജയിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിൽ എൽഡിഎഫും യുഡിഎഫും ഏഴ് വീതം സീറ്റുകൾ നേടി.
ജില്ലയിലെ 86 ഗ്രാമാപഞ്ചായത്തുകളിൽ ഗ്രാമപപഞ്ചായത്തുകളിൽ എൽഡിഎഫ് 44 പഞ്ചായത്തുകളിലും യുഡിഎഫ് 34 പഞ്ചായത്തുകളിലും എൻഡിഎ ഒരു ഗ്രാമപഞ്ചായത്തിലും വിജയിച്ചു. ഏഴ് ഗ്രാമപഞ്ചായത്തുകളിൽ വിവിധ കക്ഷികൾ തുല്യ സീറ്റോടെ സമനില നേടി. ജില്ലയിലെ ഏഴ് മുൻസിപ്പാലിറ്റികളിലേക്ക് നടന്ന തിരഞെടുപ്പിൽ അഞ്ച് മുൻസിപ്പാലിറ്റികളിൽ എൽഡിഎഫും രണ്ട് മുൻസിപ്പാലിറ്റികളിൽ യുഡിഎഫും വിജയിച്ചു. ചാവക്കാട്, ഗുരുവായൂർ, കൊടുങ്ങല്ലൂർ, കുന്നംകുളം, വടക്കാഞ്ചേരി മുൻസിപ്പാലിറ്റികളിൽ എൽഡിഎഫും ചാലക്കുടി, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റികളിൽ യുഡിഎഫും വിജയിച്ചു.



