നാട്ടിക ബീച്ച് ആരിക്കിരി ഭഗവതി പള്ളത്ത് പാറപ്പൻ മുത്തപ്പൻ ദേവസ്ഥാനത്തിന് ലുലു ഗ്രൂപ്പിൻ്റെ ധനസഹായം
നാട്ടിക: നാട്ടിക ബീച്ചിലുള്ള ആരിക്കിരി ഭഗവതി പള്ളത്ത് പാറപ്പൻ മുത്തപ്പൻ ദേവസ്ഥാനം നടത്തുന്ന വികസന പ്രവർത്തനങ്ങൾക്കും വാർഷിക ഉത്സവത്തിനുമുള്ള സഹായമായി ലുലു ഗ്രൂപ്പ് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നൽകി. ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം.എ. യൂസഫലിയുടെ നിർദ്ദേശപ്രകാരം അദ്ദേഹത്തിൻ്റെ സെക്രട്ടറി ഇ.എ. ഹാരിസ്, ലുലു മീഡിയ ഹെഡ് എൻ.ബി. സ്വരാജ് എന്നിവർ ചേർന്ന് അഞ്ചുലക്ഷം രൂപയുടെ ചെക്ക് ദേവസ്ഥാനം ഭാരവാഹികൾക്ക് കൈമാറി. ധനസഹായം കൈമാറുന്ന ചടങ്ങിൽ എ.എസ്. പത്മപ്രഭ, പി.കെ. ഹരിഹരൻ, ഇ.വി. ധർമൻ, പി.ബി. രണൻ, എ.എസ്. ദേവദാസ്, എ.കെ. തിലകൻ, പി.വി. സത്യവ്രതൻ എന്നിവർ പങ്കെടുത്തു. ദേവസ്ഥാനത്തിലെ വരാനിരിക്കുന്ന ഉത്സവങ്ങൾക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും നൽകുമെന്ന് യൂസഫലി അറിയിച്ചു.



