THRISSUR

ലഹരി വിരുദ്ധ സന്ദേശവുമായി മാവേലി

അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ ഓണാഘോഷവുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പ് വിമുക്തി മിഷൻ്റെ നേതൃത്വത്തിൽ ലഹരി ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. മാവേലി വേഷത്തിൽ സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫീസുകളിലും ലഹരിവിരുദ്ധ സന്ദേശങ്ങൾ നൽകിയും നോട്ടീസുകൾ വിതരണം ചെയ്തും ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെടേണ്ടതും ചികിത്സക്കായി ബന്ധപ്പെടേണ്ടതുമായ ഹെൽപ്പ് ലൈൻ നമ്പറുകൾ അടങ്ങിയ കാർഡുകൾ വിതരണം ചെയ്തുമാണ് ബോധവൽക്കരണം വ്യത്യസ്തമാക്കിയത്. സബ് കളക്ടർ അഖിൽ വി. മേനോൻ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി. സുഭാഷ് ലഹരി വിരുദ്ധ സന്ദേശം നൽകി. വിമുക്തി മിഷൻ മാനേജരും അസി. എക്സൈസ് കമ്മീഷണറുമായ എ.ആർ നിഗീഷ് പദ്ധതി വിശദീകരണം നടത്തി. വിമുക്തി ജില്ലാ കോഡിനേറ്റർ ഷെഫീഖ് യൂസഫ്, സെൻ്റ് തോമസ് കോളേജ് സോഷ്യൽ വർക്ക് വിദ്യാർത്ഥികളായ മജ്നു ജോസ് പൂത്തോക്കാരൻ, എൻ. ഹരികൃഷ്ണൻ, എക്സൈസ് ഡിവിഷൻ ഓഫീസ് ഉദ്യോഗസ്ഥരായ സി. ജോൺ ജോസ്, സെൻസി ദേവസ്സി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.