നാട്ടിക – എങ്ങണ്ടിയൂർ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം മികവ് -2025 നാട്ടികയിൽ നടത്തി
നാട്ടിക: നാട്ടിക – എങ്ങണ്ടിയൂർ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം പ്രസിഡണ്ട് അഡ്വ. പി. ആർ. വാസു അധ്യക്ഷത വഹിച്ച ചടങ്ങിൽ നാട്ടിക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സി. പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. PACS മുൻ പ്രസിഡണ്ട് എം.എ.ഹാരിസ്ബാബു മുഖ്യാതിഥിയായി. മത്സ്യഫെഡ് ജില്ലാ മാനേജർ സുജ, തൃശൂർ ജില്ലാ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സീമ, കൊടിയമ്പുഴ ദേവസ്വം പ്രസിഡണ്ട് കെ. കെ. പീതാംബരൻ, സെക്രട്ടറി പി. ആർ. നാരായണൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 2024-25 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ മത്സ്യബന്ധനം നടത്തിയ വേദവ്യാസൻവള്ളം || , വേദവ്യാസൻ വള്ളം | , അമ്പാടി വള്ളം എന്നീ മത്സ്യ ബന്ധന തൊഴിലാളികളെ ക്യാഷ് അവാർഡും പുരസ്‌കാരവും നൽകി അനുമോദിച്ചു. ഒപ്പം SSLC,+2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ക്യാഷ് അവാർഡും പുരസ്‌കാരവും നൽകി അനുമോദിച്ചു. ചടങ്ങിൽ ഭരണ സമിതി അംഗം വി. എസ്സ്. സൂരജ് സ്വാഗതവും സംഘം സെക്രട്ടറി ഗ്രീഷ്മ പ്രദീപ് നന്ദിയും രേഖപെടുത്തി.


