മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനാഘോഷ ഭാഗമായി വിദ്യാർത്ഥികൾക്കായുള്ള ക്വിസ് മത്സരം 29-09-2025 ന് നടത്തും
മഹാത്മാഗാന്ധിയുടെ 156-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി തൃശ്ശൂർ ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻ്ററി വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് ജില്ലാ ഖാദി ഗ്രാമ വ്യവസായ കാര്യാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. മത്സരം നാളെ (സെപ്തംബർ 29) രാവിലെ 10 മണിക്ക് സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ നടക്കും. ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനദാനത്തിൻ്റെയും ഖാദി തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണത്തിൻ്റെയും ഉദ്ഘാടനം ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ ആർ രവി നിർവഹിക്കും. ഒല്ലൂക്കര ബ്ലോക്ക് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.ആർ.സുരേഷ് ബാബു അദ്ധ്യക്ഷത വഹിക്കും. വിദ്യാർത്ഥികൾക്കുള്ള സമ്മാന വിതരണം ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി.കെ.വേലായുധൻ നിർവ്വഹിക്കും. മാടക്കത്തറ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.വി വിനീഷ്, പ്രോജക്ട് ഓഫീസർ ധന്യ ദാമോദരൻ, ജില്ലാ ഖാദി സഹകരണ സംഘം മാനേജർ വിജിനി എൻ എസ്, അസി. രജിസ്ട്രാർ സിന്ധു പി കെ എന്നിവർ പങ്കെടുക്കും.


