നാട്ടിക എസ്.എൻ. ട്രസ്റ്റ് സ്കൂളിൽ പുതുതായി നിർമിച്ച ടോയ്‌ലറ്റ് ഉദ്‌ഘാടനം ചെയ്തു
നാട്ടിക: നാട്ടിക ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ 2024-25 വാർഷിക പദ്ധതിയിലുള്‍പ്പെടുത്തി സ്വച്ച് ഭാരത് മിഷൻ ഫണ്ടിലൂടെ നാട്ടിക എസ്.എൻ. ട്രസ്റ്റ് സ്കൂളിൽ നിർമ്മിച്ച ടോയ്‌ലെറ്റിൻ്റെ ഉദ്‌ഘാടനം നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.ആർ. ദിനേശൻ ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് രജനിബാബു അധ്യക്ഷയായിരുന്നു. സ്കൂൾ മാനേജർ പി.കെ. പ്രസന്നൻ, പ്രിൻസിപ്പൽ ജയാബിനി ജി.എസ്.ബി, പഞ്ചായത്ത് അംഗങ്ങളായ ഗ്രീഷ്മ സുഖിലേഷ്, കെ.കെ. സന്തോഷ്, സുരേഷ് ഇയ്യാനി, സി.എസ്. മണികണ്ഠൻ, ഐഷാബി അബ്‌ദുൽ ജബ്ബാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു.



