THRISSUR

ഓണക്കിറ്റുമായി നാട്ടിക എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർത്ഥികൾ

നാട്ടിക : എസ് എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റ് 150-ൽ പരം ഓണക്കിറ്റുകൾ വിതരണം ചെയ്തു. സമൂഹത്തിലെ കഷ്ടത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് ഓണം എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഈ പ്രവർത്തനം.

ഈ വർഷം സ്കൂളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പുറമെ ചേർക്കര യു.പി. സ്കൂൾ, സെൻട്രൽ യു.പി. സ്കൂൾ, തളിക്കുളം ബിആർസിയുടെ കീഴിലുള്ള പാലിയേറ്റീവ് കെയർ രോഗികളുടെ വീടുകളിലും ഓണക്കിറ്റ് നൽകി. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ശലഭജ്യോതിഷിൻ്റെ നേതൃത്വത്തിലായിരുന്നു വിതരണം.

പരിപാടി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡണ്ട് പി.എസ്.പി. നസീർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ജയാബിന്നി ജി.എസ്.ബി. സ്വാഗതം ആശംസിക്കുകയും ഹെഡ്മിസ്ട്രസ് മിനിജ ആർ. വിജയൻ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

വികസന കമ്മിറ്റി ചെയർമാൻ സി.എസ്. മണികണ്ഠൻ, അധ്യാപകരായ ഷൈജ ഇബി, അമൂല്യ, സെൻകുമാർ, ബിന്ദു എം.ജി., സ്വീറ്റി എന്നിവർ പങ്കെടുത്തു. ഓണക്കിറ്റ് വിതരണത്തിൽ മുഴുവൻ എൻഎസ്എസ് വളണ്ടിയേഴ്സും സജീവമായി പങ്കാളികളായി.