THRISSUR

പരുന്തുംപാറ ജനകീയാരോഗ്യ കേന്ദ്രം നാടിന് സമർപ്പിച്ചു

വരന്തരപ്പിള്ളി: വരന്തരപ്പിള്ളി ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഗ്രാൻ്റിൽ നിന്നും 55 ലക്ഷം രൂപ ചെലവഴിച്ചു നിർമ്മിച്ച കുണ്ടായി ഹെൽത്ത് സബ് സെൻ്ററിൻ്റെ ഉദ്ഘാടനം കെ കെ രാമചന്ദ്രൻ എംഎൽഎ നിർവഹിച്ചു. പഞ്ചായത്തിൻ്റെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുണ്ടായി ഹെൽത്ത് സബ് സെൻ്റർ നിർമ്മിച്ചത്. അംഗൻവാടിക്കും സബ് സെൻ്ററിനുമായി സ്ഥലം വിട്ടു നൽകിയ വണ്ടിക്കൽ ബീവിയെ യോഗത്തിൽ ആദരിച്ചു

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കലാപ്രിയ സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വിഎസ് പ്രിൻസ് മുഖ്യാതിഥിയായി പങ്കെടുത്തു. കൊടകര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇ കെ സദാശിവൻ, വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസിലി തോമസ്, ഗ്രാമപഞ്ചായത്ത് മെമ്പർ ബേനസീർ മൊയ്തീൻ, ഡോ.പി സജീവ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.