THRISSUR

പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് ചുറ്റുമതിലും കവാടവും നവീകരിച്ചു

പഴയന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ 25 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബ്ലോക്ക്‌ പഞ്ചായത്ത് ചുറ്റുമതിലിൻ്റെയും ബ്ലോക്ക്‌ കവാടത്തിൻ്റെയും ഉദ്ഘാടനം കെ. രാധാകൃഷ്ണൻ എം പി നിർവഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡണ്ട് കെ എം അഷറഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക്‌ വൈസ് പ്രസിഡണ്ട് പി പ്രശാന്തി സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റൻ്റ് എഞ്ചിനിയർ വി എസ് സിന്ധു റിപ്പോർട്ട് അവതരണം നടത്തി.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ കെ. പി ശ്രീജയൻ, അരുൺ കാളിയത്ത് ബ്ലോക്ക്‌ പഞ്ചായത്ത് അംഗങ്ങളായ എ. ഇ ഗോവിന്ദൻ,എസ് സിന്ധു, ഷിജിത ബിനീഷ്, ഗീത രാധാകൃഷ്ണൻ, ലതാ സാനു, ബ്ലോക്ക്‌ പഞ്ചായത്ത് സെക്രട്ടറി ആൽഫ്രെഡ് സോജൻ എന്നിവർ പങ്കെടുത്തു.