THRISSUR

അവശ്യ സർവീസ് ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ടിംഗ് ഇന്ന് അവസാനിക്കും

തൃശ്ശൂർ: അവശ്യ സർവീസ് ജീവനക്കാർക്കുള്ള പോസ്റ്റൽ വോട്ടിംഗ് ഇന്ന് അവസാനിക്കും. 1583 അവശ്യ സർവീസ് ജീവനക്കാരാണ് ഫോറം 12 ഡി വഴി പോസ്റ്റൽ വോട്ടിന് അപേക്ഷിച്ചിരുന്നത്. ഇതിൽ 1393 പേർ 13 നിയോജകമണ്ഡലങ്ങളിലായി പ്രവർത്തിക്കുന്ന പോസ്റ്റൽ വോട്ടിംഗ് സെന്റർ വഴി ഇതുവരെ വോട്ട് ചെയ്തു. ഇന്ന് (06-04-2026) രാവിലെ 09:00 മുതൽ വൈകിട്ട് 05:00 മണിവരെ ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലേയും പോസ്റ്റൽ വോട്ടിംഗ് സെൻ്ററുകൾ പ്രവർത്തിക്കും. ഇനിയും വോട്ട് ചെയ്യാത്ത എല്ലാവരും പോസ്റ്റൽ വോട്ടിംഗ് സെൻ്റർ സന്ദർശിച്ച് വോട്ട് രേഖപ്പെടുത്തണമെന്ന് അറിയിക്കുന്നു.

നിയമസഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ 19348 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി

നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇതുവരെ ജില്ലയിൽ 19348 പേർ ഹോം വോട്ടിംഗ് രേഖപ്പെടുത്തി. ഹോം വോട്ടിംഗ് പ്രക്രിയ ഇന്ന് അവസാനിക്കും. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർ, വോട്ടർപട്ടികയിൽ ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്നശേഷിയുളളതുമായ വോട്ടർമാർ എന്നിവർക്ക് അപേക്ഷിച്ച പ്രകാരം ഹോം വോട്ടിങ് സംവിധാനമാണ് ജില്ലയിൽ നടപ്പിലാക്കിയത്.

ചേലക്കര – 1645
കുന്നംകുളം – 1303
ഗുരുവായൂർ – 1109
മണലൂർ – 1765
വടക്കാഞ്ചേരി – 1658
ഒല്ലൂർ – 1172
തൃശ്ശൂർ – 1092
നാട്ടിക – 1403
കയ്പമംഗലം – 1353
ഇരിങ്ങാലക്കുട – 1793
പുതുക്കാട് – 1467
ചാലക്കുടി – 1740
കൊടുങ്ങല്ലൂർ – 1848

ആകെ: 19348

Leave a Reply

Your email address will not be published. Required fields are marked *