THRISSUR

റാങ്ക് പട്ടിക റദ്ദായി

തൃശൂർ: തൃശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർ ഗ്രേഡ് II / പൗൾട്രി അസിസ്റ്റൻ്റ് / മിൽക്ക് റെക്കോർഡർ / സ്റ്റോർ കീപ്പർ / എന്യൂമറേറ്റർ (വകുപ്പ്തല ഉദ്യോഗാർത്ഥികളിൽ നിന്ന് സ്ഥലംമാറ്റം വഴിയുള്ള നിയമനം) കാറ്റഗറി നമ്പർ 536/19 തസ്തികയ്ക്ക് 29.05.2023 തീയതിയിയിൽ നിലവിൽ വന്ന 361/2023/DOR നമ്പർ പട്ടികയിലെ അവസാന ഉദ്യോഗാർത്ഥിക്ക് 2024 ആഗസ്റ്റ് 13 ന് റിപ്പോർട്ട് ചെയ്ത ഒഴിവിലേക്ക് നിയമന ശിപാർശ നൽകി. ഇതോടെ റാങ്ക് പട്ടിക നിലവിൽ ഇല്ലാതായതായും ഇതേ ഫയൽ നമ്പർ റദ്ദായതായും ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു.