THRISSUR

സംസ്ഥാന ബാലാവകാശ കമ്മീഷൻ ജില്ലാ തല അവലോകന യോഗം ചേർന്നു

തൃശ്ശൂർ: സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ബാലനീതി, പോക്സോ, ആർ.റ്റി ഇ നിയമങ്ങളുമായി ബന്ധപ്പെട്ട ചുമതലക്കാരുടെ ജില്ലാ തല അവലോകന യോഗം ചേർന്നു. ജില്ലാ കളക്ട്രേറ്റിലെ അനക്സ് ഹാളിൽ നടന്ന യോഗത്തിൽ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ടി. സി ജലജമോൾ അധ്യക്ഷത വഹിച്ചു.

കുട്ടികളുടെ പ്രധാനമായ നാല് അവകാശങ്ങളെക്കുറിച്ചും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി വിവിധ വകുപ്പുകളുടെ ഏകോപന സംവിധാനത്തിൻ്റെ പ്രധാന്യത്തെ കുറിച്ചും സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അംഗം ടി.സി ജലജമോൾ സംസാരിച്ചു. കുട്ടികളുടെ ക്ഷേമ താത്പര്യങ്ങൾ മുൻനിർത്തി എല്ലാ വകുപ്പുകളുടെയും കൂട്ടായ ഏകോപനം ആവശ്യമാണെന്ന് കമ്മീഷൻ അംഗം കെ.കെ ഷാജു പറഞ്ഞു. കുട്ടികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ റിപ്പോർട്ടുകൾ, കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകൾ എന്നിവ വിവിധ വകുപ്പുകൾ യോഗത്തിൽ അവതരിപ്പിച്ചു. വെല്ലുവിളികൾ പരിഹരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ കമ്മീഷൻ യോഗത്തിൽ മുന്നോട്ട് വച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ടി.യു സ്‌മിത സ്വാഗതം പറഞ്ഞു.