KUWAITMIDDLE EAST

കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റ് അൽറായ് ബ്രാഞ്ചിൽ ഇന്ത്യൻ മാംഗോ ഫെസ്റ്റിവൽ

കുവൈറ്റ് ലുലു ഹൈപ്പർമാർക്കറ്റ് അൽറായ് ബ്രാഞ്ചിൽ ഇന്ത്യൻ മാംഗോ ഫെസ്റ്റിവലിന് തുടക്കമായി. ഇന്ത്യൻ സ്ഥാനപതി ഡോ. ആദർശ് സ്വൈക ഉദ്‌ഘാടനം നിർവഹിച്ച ചടങ്ങിൽ, ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സഞ്ജയ് മുലുക്ക, സെക്കന്റ് സെക്രട്ടറി ദവീന്ദർ പഞ്ച്, ‘ആപെഡ’ ഉദ്യോഗസ്ഥൻ സന്ദീപ് സാഹ, ലുലു ഉന്നത മാനേജ്‌മെന്റ് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.


ഇന്ത്യയിൽ നിന്നുള്ള ആറ് ഗുണമേന്മയുള്ള മാമ്പഴ ഇനങ്ങളായ — അമ്രപാലി, ഫാസിലി, മല്ലിക, ലാൻഗ്ര, ചൗസ, ദുഷേരി – എന്നീ വളരെ പ്രശസ്തമായ മാമ്പഴ ഇനങ്ങളാണ് മാംഗോ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണം. മാമ്പഴത്തിന്റെ പല മൂല്യവർദ്ധിത ഉത്പന്നങ്ങളും ഫെസ്റ്റിവലിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.