THRISSUR

വിജയികൾക്ക് ആദരവും ക്യാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു

കട്ടിലപൂവം ഗവ. ഹയർ സെക്കൻ്ററി സ്‌കൂൾ വിജയികൾക്കുള്ള ആദരവും ക്യാഷ് അവാർഡ് വിതരണവും സംഘടിപ്പിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ജെയ്മി ജോർജ്ജ് അധ്യക്ഷത വഹിച്ചു.

1.35 ലക്ഷം രൂപയുടെ ക്യാഷ് അവാർഡും ട്രോഫിയും സ്പോൺസർ ചെയ്ത എം.യു തങ്കച്ചൻ ആമുഖ പ്രഭാഷണം നടത്തി. എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും ഒൻപത് വിഷയങ്ങളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും അടക്കം 67 ഓളം വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു.

പ്രധാനാധ്യാപിക എം. രേണുക, പ്രിൻസിപ്പൽ ശാലിനി റാണി, അധ്യാപിക ജിസി, പി ടി എ പ്രസിഡണ്ട് കെ. ബി. രാജേഷ്, എസ് എം സി ചെയർപേഴ്സൺ ശ്രീജൻ വെണ്ണൂകാരൻ, പി ടി എ വൈസ് പ്രസിഡണ്ട് രാജേഷ് മോൻ തുടങ്ങിയവർ സംസാരിച്ചു. അധ്യാപിക ലക്ഷ്മി കവിത ആലപിച്ചു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.