THRISSUR

ശിശു സൗഹൃദ പദ്ധതികളുമായി തൃക്കൂർ ഗ്രാമ പഞ്ചായത്തിൻ്റെ കിളിക്കൊഞ്ചൽ

തൃക്കൂർ ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കിളിക്കൊഞ്ചൽ എന്ന പേരിൽ ബാലസൗഹൃദ്ധ ബജറ്റ് അവതരണവും ബാല-ബാലികാ സഭയുടെ ഉദ്ഘാടനവും നടന്നു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ബാല സൗഹൃദ ബജറ്റ് പ്രകാശനം നിർവഹിച്ചു. ബാല-ബാലികാ സഭയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ജോസഫ് ടാജറ്റ് നിർവഹിച്ചു. തൃക്കൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുന്ദരി മോഹൻദാസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാതാരം സ്ഫടികം ജോർജ് മുഖ്യാതിഥിയായി.

ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ മേരിക്കുട്ടി വർഗീസ് ബജറ്റ് അവതരണം നടത്തി.
‘ലഹരി ഉപയോഗവും കുട്ടികളും’ എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട സിവിൽ എക്സൈസ് ഓഫീസർ ജദീർ ക്ലാസ് നയിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹേമലത സുകുമാരൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പോൾസൺ തെക്കുംപീടിക, മിനി ഡെന്നി പനോക്കാരൻ, പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ സലീഷ് ചെമ്പാറ, ജിഷ ഡേവിസ്, പഞ്ചായത്ത് അംഗങ്ങളായ സൈമൺ നമ്പാടൻ, ഹനിത ഷാജു, ലിൻ്റോ തോമസ്, മേഴ്സി സക്കറിയ, ഗിഫ്റ്റി ഡെയ്‌സൺ, മോഹനൻ തൊഴുക്കാട്ട്, കപിൽ രാജ്, മായ രാമചന്ദ്രൻ, ഷീബ നിഗേഷ്, അനു പനങ്കൂടൻ, അജീഷ് മുരിയാടൻ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ആൻസി ജോസ്, കില തീമാറ്റിക്ക് എക്സ്പർട്ട് ധന്യ പി. നന്ദൻ, സി.ഡബ്ലു.എഫ് അനില ബാബു, പഞ്ചായത്ത് സെക്രട്ടറി വി.വി പ്രതീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.