THRISSUR

ഗതാഗത നിയന്ത്രണം

കുന്ദംകുളം: കുന്ദംകുളം നിയോജകമണ്ഡലത്തിലെ വേലൂർ പോസ്റ്റ് ഓഫീസ് തയ്യൂർ – എരുമപ്പെട്ടി റോഡിലെ ആലുക്കൽ പാലത്തിൻ്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പാലം പൊളിക്കുന്ന പ്രവൃത്തി 13.11.2025 ന് ആരംഭിക്കുന്നതിനാൽ ഈ വഴിയിലൂടെ ഇരുചക്ര വാഹനം ഒഴികെയുള്ള വാഹന ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ ഉപവിഭാ​ഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു. തയ്യൂർ ഭാഗത്ത് നിന്നും എരുമപ്പെട്ടി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾ പഴവൂർ, പാത്രമംഗലം വഴി തിരിഞ്ഞ് പോകണം.