നീന്തലിലെ വേഗക്കാരിക്ക് അനുമോദനവുമായി തൃപ്രയാർ സർഗ്ഗ സംസ്കൃതി
കഴിമ്പ്രം : തൃശ്ശൂർ സെൻഡ്രൽ സഹോദയ ഡോ. രാജു ഡേവീസ് ഇൻ്റർനാഷ്ണൽ സ്കൂൾ നീന്തൽ മത്സരങ്ങൾ മാളയിൽ നടന്നതിൽ 5 സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കിയ ചെന്ത്രാപ്പിന്നി എസ്.എൻ. വിദ്യാ ഭവനിലെ വിദ്യാർത്ഥിനിയും മണപ്പുറത്തിൻ്റെ അഭിമാനവുമായ ധനിഷ്ട ജിംജിക്ക് അനുമോദനവുമായി തൃപ്രയാർ സർഗ്ഗ സംസ്കൃതി.

കഴിമ്പ്രത്തുള്ള വസതിയിൽ നടന്ന അനുമോദന ചടങ്ങ് നാട്ടിക നിയോജകമണ്ഡലം എംഎൽഎ സി.സി. മുകുന്ദൻ ഉദ്ഘാടനം ചെയ്തു. തൃപ്രയാർ സർഗ്ഗ സംസ്കൃതി ചെയർമാൻ ജയൻ ബോസ് അധ്യക്ഷത വഹിച്ചു. വൈസ്. ചെയർമാൻ ആൻ്റോ തൊറയൻ,വാർഡ് മെമ്പർ പി.എസ്. ഷജിത്ത്, വി.ബി. പ്രഭാഷ്, സുചിന്ദ് പുല്ലാട്ട്, ലാൽ കച്ചിലം, നിത ജോൺ, ഭൂവന, സിന്ധു, ഷീജ എന്നിവർ പ്രസംഗിച്ചു. രണ്ടാമത്തെ മകൾ ജാൻവി റിലേയിൽ രണ്ട് സ്വർണ്ണമെഡലുകൾ കരസ്ഥമാക്കിയതിലും ഷാൾ അണിയിച്ച് അനുമോദിച്ചു. കഴിമ്പ്രം വാഴപ്പുള്ളി ജിംജി – സുമി ദമ്പതികളുടെ മൂന്നുമക്കളിൽ ധനിഷ്ടയും,ജാൻവിയും എട്ടാം ക്ലാസും, നാലാം ക്ലാസും വിദ്യാർത്ഥികളാണ്. എംഎൽഎയുടെ ജീവചരിത്രം അടങ്ങിയ പുസ്തകവും വിദ്യാർത്ഥിനികൾക്ക് സമ്മാനമായി നൽകി.



