എൽ.ബി.എസ് സെൻ്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ
എൽ.ബി.എസ് സെൻ്റർ ഫോർ സയൻസ് ആൻ്റ് ടെക്നോളജിയുടെ തൃശൂർ മേഖലാ കേന്ദ്രത്തിൽ ആഗസ്റ്റ് മാസം ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കമ്പ്യൂട്ടർ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാർ അംഗികൃത പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (പി.ജി.ഡി.സി.എ), പി.ഡിസി.എ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ(ഡി.സി.എ), ഡി.സി.എ(എസ്) കോഴ്സുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് ഡി.സി.എ കോഴ്സിനും പ്ലസ് ടൂ യോഗ്യതയുള്ളവർക്ക് ഡി.സി.എ(എസ്) കോഴ്സിനും, ഡിഗ്രി യോഗ്യതയുള്ളവർക്ക് പി.ജി.ഡി.സിഎ കോഴ്‌സിനും പോളി ഡിപ്ലോമ യോഗ്യതയുള്ളവർക്ക് പി.ഡി.സി.എ കോഴ്സിനും അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഇ-ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനുമായി http://lbscentre.kerala.gov.in/, http://lbscentre.kerala.gov.in/services/courses സന്ദർശിക്കുക. ഫോൺ – 04872250751, 7559935097



