യോഗിനിമാതാ ബാലികാസദനത്തിൽ വിവാഹം
ചുലൂർ : യോഗിനിമാതാ ബാലികാസദനത്തിലെ പ്രിയപ്പെട്ട മകൾ അശ്വതിയുടെ വിവാഹം തിങ്കളാഴ്ച (18.08.2025) ആത്മബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ നടന്നു. തളിയക്കോണം പേടിക്കാട്ട് പറമ്പിൽ സുബ്രഹ്മണ്യൻ്റെ മകൻ സുജിത്താണ് വരൻ.
ബാലികാസദനത്തിൽ നടന്ന ഏഴാമത്തെ വിവാഹമായിരുന്നു ഇത്. ചടങ്ങിൽ യോഗിനിമാതാ സേവാകേന്ദ്രം പ്രസിഡണ്ട് എ.പി. സദാനന്ദൻ, വൈസ് പ്രസിഡണ്ട് എന്‍.എസ്. സജീവ്, സെക്രട്ടറി പി.ആർ. രവി, ജോയിൻ്റ് സെക്രട്ടറി എം.ഡി. സുനിൽകുമാർ, ട്രഷറർ കെ.എസ്. തിലകൻ, ബാലികാസദനം മാനേജർ പി.ബി. തിലകൻ, ശിവയോഗിനി ബാലാശ്രമം മാനേജർ എന്‍.ഡി. ധനേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ എ.പി. സുനിൽകുമാർ, കെ.വി. ലൗലേഷ്, കുടുംബ പ്രബോധന സ്റ്റേറ്റ് സെക്രട്ടറി സി.കെ. ചന്ദ്രൻ, സഞ്ജീവനി സമിതി സെക്രട്ടറി അച്ചുതൻ മാസ്റ്റർ, മത്സ്യ സെൽ ജില്ല കൺവീനർ ജോഷി ബ്ലാങ്ങാട്ട് എന്നിവർ പങ്കെടുത്തു.
സമൂഹത്തിലെ നിരവധി പ്രമുഖരും മുൻനിര പ്രവർത്തകരും ചടങ്ങിൽ സാന്നിധ്യം രേഖപ്പെടുത്തി.



