അധ്യാപക പാനലിലേക്ക് അപേക്ഷിക്കാം
തൃശ്ശൂർ: കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സാക്ഷരതാ മിഷനും സംയുക്തമായി നടത്തുന്ന ഹയർസെക്കൻഡറി തുല്യതാ കോഴ്സുകളുടെ അധ്യാപക പാനലിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. തിരഞ്ഞെടുക്കുന്ന ഹയർ സെക്കൻഡറി സ്കൂളുകളിൽ ഞായറാഴ്ചകളിലും മറ്റു പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസുകൾ നടക്കുന്നത്. ഹ്യുമാനിറ്റീസ്, കൊമേഴ്സ് എന്നീ വിഭാഗങ്ങളിലാണ് ക്ലാസുകൾ നടക്കുന്നത്. അതതു വിഷയങ്ങളിൽ ബിരുദവും ബി എ ഡും സെറ്റുമാണ് അധ്യാപകർക്ക് വേണ്ട യോഗ്യത. ബയോഡാറ്റ, സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, എന്നിവയടക്കം നവംബർ 14 നകം ജില്ലാ കോഡിനേറ്റർ, ജില്ലാ സാക്ഷരതാ മിഷൻ, ജില്ലാ പഞ്ചായത്ത്, അയ്യന്തോൾ, തൃശ്ശൂർ – 680003, എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ നൽകണം. ഫോൺ നമ്പർ- 04872365024
സന്നദ്ധ സേവനത്തിന് തയ്യാറായിട്ടുള്ള അധ്യാപകർക്ക് മുൻഗണന നൽകും.



