ഭിന്നശേഷിക്കാര്‍ക്ക് ചിറകുകളുമായി മണപ്പുറം ഫൗണ്ടേഷന്‍
50 പേര്‍ക്ക് സൗജന്യമായി മുച്ചക്ര സ്‌കൂട്ടര്‍ വിതരണം ചെയ്തു.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി, മണപ്പുറം ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സിഎസ്‌ആര്‍ വിഭാഗമായ മണപ്പുറം ഫൗണ്ടേഷന്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 50 ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ മുച്ചക്ര സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. ഫൗണ്ടേഷന്‍റെ “വിങ്‌സ് ഓണ്‍ വീല്‍സ്” പദ്ധതിയുടെ ഭാഗമായി ചെറുപ്രായമുള്ളവരെയും മുതിര്‍ന്നവരെയും ഉള്‍പ്പെടുത്തി ഈ പിന്തുണ നല്‍കിയതായി സംഘാടകര്‍ അറിയിച്ചു.
വിതരണ ചടങ്ങ് കൊടുങ്ങല്ലൂര്‍ കെ.ബി.എസ് ദര്‍ബാര്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. കേരള വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പരിപാടി ഉദ്‌ഘാടനം ചെയ്തു. കെ.എല്‍.എ. വി.ആര്‍. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു സ്‌കൂട്ടറുകളുടെ വിതരണത്തിനെത്തുകയും, മണപ്പുറം ഫൗണ്ടേഷന്‍ മാനേജിംഗ് ട്രസ്റ്റി വി.പി. നന്ദകുമാര്‍ പദ്ധതി അവതരിപ്പിക്കുകയും ചെയ്തു.

മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ് ഡി. ദാസ് സ്വാഗതം പ്രസംഗം നടത്തി. കൈയ്പമംഗലം എംഎല്‍എ ഇടി ടൈസണ്‍ മാസ്റ്റര്‍, നാട്ടിക എംഎല്‍എ സി.സി. മുകുന്ദന്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ ജോസഫ്, കൊടുങ്ങല്ലൂര്‍ നഗരസഭ പ്രതിപക്ഷ നേതാവ് സജീവന്‍ ടി.എസ്, റിട്ട. ആര്‍.ഡി.ഒ ജോയ്സണ്‍, ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡി.യും സിഇ.ഒയുമായ പോള്‍ തോമസ്, മണപ്പുറം ഇന്‍ഷുറന്‍സ് ബ്രോക്കേഴ്‌സ് സിഇ.ഒ ജയപ്രസാദ് എം.ജെ, റിതി ജ്വല്ലറി എം.ഡി.യും മണപ്പുറം ഫിനാന്‍സ് കോ-പ്രമോട്ടറുമായ സുഷമ നന്ദകുമാര്‍, മണപ്പുറം ഫിനാന്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സുമിത നന്ദന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മണപ്പുറം ഫൗണ്ടേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറും സിഎസ്‌ആര്‍ മേധാവിയുമായ ശില്‍പ തെരേസ സെബാസ്റ്റ്യന്‍ നന്ദി രേഖപ്പെടുത്തി.
“വെല്ലുവിളി നേരിടുന്ന മനുഷ്യരും സുസ്ഥിര വികസന ലക്ഷ്യത്തിലേക്ക്” എന്ന മുദ്രാവാക്യവുമായി, ഭിന്നശേഷിക്കാര്‍ നേരിടുന്ന സാമൂഹിക അസമത്വങ്ങള്‍ നീക്കി അവരെ സ്വതന്ത്രരാക്കി നിലനിര്‍ത്തുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിങ്‌സ് ഓണ്‍ വീല്‍സ് പോലുള്ള പദ്ധതികള്‍ ഭിന്നശേഷിക്കാര്‍ക്ക് ക്രിയാശേഷി വർദ്ധിപ്പിക്കുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനും സഹായകമാകും.



