THRISSUR

പുതുക്കാട് മണ്ഡല തലം സ്കൂൾ പ്രവേശനോത്സവം

പുതുക്കാട് ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പുതുക്കാട് മണ്ഡല തല പ്രവേശനോത്സവം കെ കെ രാമചന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.

സംസ്ഥാനതലം, ജില്ലാതലം മണ്ഡലതലം എന്ന രീതിയിൽ വിപുലമായി പ്രവേശനോത്സവം നടത്തി വിദ്യാലയങ്ങളെ കുട്ടികൾക്ക് പ്രിയപ്പെട്ടതാക്കി മാറ്റുകയാണ് സർക്കാർ എന്ന് കെ. കെ. രാമചന്ദ്രൻ എം എൽ എ പറഞ്ഞു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ എം ചന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അൽജോ പുളിക്കൻ, കൊടകര ബി ആർ സി ബി പി ഒ വി.ടി സിന്ധു, ഹൈസ്കൂൾ പ്രധാന അധ്യാപിക എസ് ബിന്ദു എന്നിവർ സംസാരിച്ചു.