KUWAITMIDDLE EAST

കുവൈറ്റിൽ ശരത് ലാൽ – കൃപേഷ് അനുസ്മരണം സംഘടിപ്പിച്ചു

കുവൈറ്റ് : കാസർകോട്, കല്യോട്ട് രക്തസാക്ഷികളായ ശരത് ലാൽ, കൃപേഷ് എന്നിവരുടെ സ്മരണാർത്ഥം ഒഐസിസി (OICC) കുവൈറ്റ് കാസർകോട് ജില്ലാ കമ്മിറ്റി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.
ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. കാലം എത്ര കഴിഞ്ഞാലും കൃപേഷിന്റെയും ശരത് ലാലിന്റെയും ഓർമ്മകൾ ഓരോ കോൺഗ്രസ്‌ പ്രവർത്തകരിലും നിലനിൽക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കാസർകോട് ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ മുങ്ങത്ത് അധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഓൺലൈൻ വഴി അനുസ്മരണ പ്രഭാഷണം നടത്തി. ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗം വർഗീസ് പുതുക്കുളങ്ങര മുഖ്യ പ്രഭാഷണം നടത്തി, ജില്ലാ ജനറൽ സെക്രട്ടറി അനിൽ ചീമേനി സ്വാഗതവും രാജേഷ് വേലിയാട്ട് നന്ദിയും പറഞ്ഞു.
ഒഐസിസി കുവൈറ്റ്‌ നാഷണൽ കമ്മിറ്റി പ്രസിഡന്റ് സാമുവൽ കാട്ടൂർ കളീക്കൽ, വർക്കിങ് പ്രസിഡന്റ് ബി സ് പിള്ള, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി എം എ നിസാം, ട്രഷറർ സൂരജ് കണ്ണൻ, ജില്ലയുടെ ചാർജുള്ള സെക്രട്ടറി സുഭാഷ് പി നായർ, ജനറൽ സെക്രട്ടറി രാമ കൃഷ്ണൻ കള്ളാർ, ജില്ലാ വൈസ് പ്രസിഡന്റ്മാരായ നാസർ ചുള്ളിക്കര, നൗഷാദ് കള്ളാർ തുടങ്ങിയവർ അനുസ്മരണ പ്രഭാഷണം നടത്തി
.